കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎൽ സീസൽ താത്ക്കാലികമായി നിർത്തിവച്ചു

0
101

ഡൽഹി: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.  പല ടീമുകളിലെയും കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ്ഐപിഎൽ നിർത്താൻ ഇന്നു ചേർന്ന ബിസിസിഐ യോഗത്തിൽ  തീരുമാനമായത്.

കളിക്കാർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമായി. ഇന്നു ചേർന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം.

പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ അമിത് മിശ്രക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
മുംബൈ ഇന്ത്യൻസും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുൻപ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്.

ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി ആയി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ മൂന്ന് തവണ പരിശോധന നടത്തി നെഗറ്റീവ് ആകണമെന്നാണ് പ്രോട്ടോക്കോൾ.

രാജ്യത്തെ കോവിഡ് വ്യാപനം അതി രൂക്ഷമായതിനെത്തുടർന്ന്നേരത്തെ രവിചന്ദ്രൻ അശ്വിൻ ,ഓസ്ട്രേലിയൻ താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂസ് ടൈ തുടങ്ങിയവരും ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു.