BDK രക്തദാന ക്യാമ്പ്

ബ്ലഡ് ഡോണേഴ്സ് കേരള  ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടത്തുന്നു. അദാൻ കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ് നടക്കുക.
കുവൈറ്റ് ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്ത ദൗർലഭ്യം പരിഹരിക്കുന്നതിനായി നടത്തുന്ന ഈ ക്യാമ്പ് , കുവൈറ്റിൽ രക്തദാനം നടത്തണം എന്ന് ആഗ്രഹിക്കുകയും, അതിന് കഴിയാതെ ഈ ലോകത്തിൽ നിന്നും വിടപറയുകയും ചെയ്ത വിനോദിന്റെ സ്മരണാർത്ഥമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കുവൈത്തിൽ NBTC യിൽ ജീവനക്കാരനായിരുന്ന  തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ വിനോദ് ഈ മാസം 9-ാം തീയ്യതി  താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയാണുണ്ടായത്. മാനവികതയുടെ  സന്ദേശവാഹകരായി ഈ ക്യാമ്പിൽ പങ്കെടുത്ത്  രക്തദാനം നടത്തുവാൻ താത്പര്യപ്പെടുന്ന വർ 69302536,99164260, 66409969 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.രക്തദാതാക്കൾക്ക് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണ്