ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. 2022 ഒക്ടോബർ 28-ന് അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ അറുപതിലധികം ആളുകൾ രക്തദാനം നടത്തി. കുവൈറ്റ് ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്ത ദൗർലഭ്യം പരിഹരിക്കുന്നതിനായി നടത്തിയ ക്യാമ്പ് , കുവൈറ്റിൽ രക്തദാനം നടത്തണം എന്ന് ആഗ്രഹിക്കുകയും, അതിന് കഴിയാതെ ഈ ലോകത്തിൽ നിന്നും വിടപറയുകയും ചെയ്ത വിനോദ് കൊടുങ്ങല്ലൂരിന്റെ സ്മരണാർത്ഥമാണ് സംഘടിപ്പിച്ചത്.
ഒക്ടോബർ 28-ന് ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചു മണി വരെ ആയിരുന്നു ക്യാമ്പ്.ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, ജിതിൻ ജോസ്, ജോളി, യമുന രഘുബാൽ, ഷിജു, ജയൻ, ലിനി, പ്രശാന്ത്, ജോബി എന്നിവർ ക്യാമ്പിൽ സന്നദ്ധ പ്രവർത്തനം നടത്തി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69302536 / 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.