ബിഡികെ കുവൈറ്റ് ചാപ്റ്റർ – (ഐ.പി. എഫ് ) രക്തദാന ക്യാമ്പ്.

0
29

കുവൈറ്റ് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറവും – ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനുവരി 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം പ്രസിഡന്റ് നാസിറുദീൻ നിർവഹിച്ചു. രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര(ബിഡികെ), ഫൈസൽ ( മാനേജർ , മെട്രോ മെഡിക്കൽ കെയർ ), നാസർ അൽ ഷമ്മരി , ഡേവിഡ് (മാനേജർ, ഓൺകോസ്റ്റ് ഹൈപ്പർമാർകെറ്റ്) എന്നിവർ ദാതാക്കൾക്ക് ആശംസകൾ അർപ്പിച്ചു. ബിഡികെ കുവൈറ്റിന്റെ കോർപ്പറേറ്റ് പങ്കാളി ബിഇസി എക്സ്ചേഞ്ച്, കൂടാതെ ഓൺകോസ്റ്റ് ഹൈപ്പർമാർക്കറ്റ്, മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സന്നദ്ധ രക്തദാന രംഗത്തു ബിഡികെ കുവൈറ്റിന്റെ സജീവമായ ഇടപെടലുകളെ മുൻനിർത്തി ഉള്ള ആദരം ഐപിഎഫ് പ്രസിഡന്റ് നാസിറുദീൻ നൽകി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ഉള്ള ഉപഹാരം ബിഡികെ യിൽ നിന്നും ഐപിഎഫ് ഭാരവാഹികൾ ഏറ്റുവാങ്ങി. ജയൻ സദാശിവൻ ബിഡികെ പങ്കെടുത്തവർക്കും രക്തദാതാക്കൾക്കും സ്വാഗതവും, ഐ.പി. എഫ് സെക്രട്ടറി ഗോപകുമാർ നന്ദിയും പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബിഡികെ പ്രവർത്തകൻ നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് മിർസാദ്, അബ്ദുള്ള, ജസ്റ്റിൻ, നിർമൽ, ദീപ ഗോപകുമാർ, റബീബ്, നൗഷാദ് എന്നിവർ ഐ.പി എഫിൽ നിന്നും ബിഡികെയിലെ തോമസ് ജോൺ, വേണുഗോപാൽ , ഉണ്ണികൃഷ്ണൻ, റെജി അച്ചൻകുഞ്ഞു, ശ്രീകുമാർ, രതീഷ്, നളിനാക്ഷൻ, ജിജോ, നിതിൻ തോട്ടത്തിൽ, ജോളി, ബീന, ലിനി ജയൻ എന്നിവരും സന്നദ്ധസേവനം ചെയ്തു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.