സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ BEC എക്സ്ചേഞ്ച് – BDK കുവൈറ്റുമായി 2022 ഇൽ ചേർന്ന് പ്രവർത്തിക്കും. ബിഡികെ കുവൈറ്റിന്റെ 2022 വർഷത്തെ എല്ലാ രക്തദാനക്യാമ്പുകളും , സന്നദ്ധ രക്തദാന പ്രവർത്തികൾക്കും BEC എക്സ്ചേഞ്ച് കോർപ്പറേറ്റ് പാർട്ണറായി സഹകരിക്കും.
സന്നദ്ധ രക്തദാനരംഗത്തെ ബിഡികെ കുവൈറ്റിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും, തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗവുമായിട്ടാണ്, ബിഡികെയുമായി ചേർന്ന് സഹകരിക്കാൻ തീരുമാനിച്ചതെന്ന് BEC ജനറൽ മാനേജർ മാത്യു വർഗീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷിത രക്തത്തിനു രക്തബാങ്കുകൾ നേരിടുന്ന ദൗർലഭ്യം പരിഹരിക്കാൻ സന്നദ്ധ രക്തദാനം എന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് മാർഗമെന്നും, അതിനായിട്ടുള്ള ബിഡികെയുടെ എല്ലാ പ്രവർത്തനങ്ങൾക്കും BEC എക്സ്ചേഞ്ച് പരമാവധി പിന്തുണ നൽകുമെന്നും റീറ്റെയ്ൽ സെയിൽസ് വിഭാഗം മേധാവി രാംദാസ് നായർ അറിയിച്ചു.
സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുവാനും , ജനങ്ങളെ ബോധവൽക്കരിക്കുവാനും നിരവധി പ്രവർത്തനങ്ങൾ BEC എക്സ്ചേഞ്ചുമായി ചേർന്ന് ആസൂത്രണം ചെയ്യുന്നുണ്ടെന്നും BDK ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അറിയിച്ചു. 1992 ൽ കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ച BEC എക്സ്ചേഞ്ചിനു കുവൈറ്റിൽ നിരവധി ശാഖകളും, ഓൺലൈനായി പണമിടപാട് നടത്തുവാനുള്ള മൊബൈൽ ആപ്ലിക്കേഷനുമുണ്ട്.