ബീറ്റ്റൂട്ട് ജ്യൂസ്‌

ആവിശ്യമായ സാധങ്ങൾ

ബീറ്റ്റൂട്ട് – 1 എണ്ണം
ഇഞ്ചി – 1ചെറിയ കഷ്ണം
ചെറു നാരങ്ങ – അര മുറി
പഞ്ചസാര – 1 ടേബിൾ സ്പൂൺ
ഉപ്പ് – 1 നുള്ള്

തയ്യാർ ആക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കുക ഒരു ചെറിയ കഷ്ണം ഇഞ്ചി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തു ഗ്ലാസിൽ ഒഴിച്ചതിനു ശേഷം അരമുറി നാരങ്ങ കൂടി പിഴിഞ്ഞ് ചേർത്തു കുടിക്കുക.

ഗുണങ്ങൾ

കൊളസ്‌ട്രോൾ കുറക്കാനും, ബ്ലഡ്‌ ഷുഗർ നിയന്തിക്കാനും, ക്യാൻസറിനെ പ്രതിരോധിക്കാനും നമ്മുടെ കരൾ ശുദ്ധീകരിക്കാനും അത്യുത്തമമാണ്. അതെ പോലെ ബീറ്റ്റൂട്ട് ജൂസിൽ ധാരാളം ഫൈബർ, മിനറൽ, ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മാംഗോ മസ്താനി:
===============
മാംഗോ മിൽക്ക് ഷേയ്ക്കിന്റെ ഉസ്താദായ, പൂനെയുടെ സ്വന്തം, മാംഗോ മസ്താനി. നല്ല മധുരമുള്ള പഴുത്ത മാങ്ങയുണ്ടെങ്കിൽ സംഭവം കിടുക്കും.

വേണ്ടത് :
നല്ല പഴുത്ത മാങ്ങാ -2 എണ്ണം
പാൽ – 1 കപ്പ് തിളപ്പിച്ചാറ്റി കുറച്ചു നേരം തണുപ്പിച്ചത്
വാനില ഐസ്ക്രീം – 4 scoop
Dry nuts & fruits (whipped cream – optional)

ഉണ്ടാക്കുന്നത് :
1. മാങ്ങാ ചെറിയ കഷ്ണങ്ങളായരിയുക. കുറച്ചു കഷ്ണം മാറ്റി വെച്ച ശേഷം ബാക്കി മിക്സിയിൽ അടിച്ചെടുക്കുക. ഇതിൽ നിന്നും മൂന്നാല് സ്പൂൺ mango puree എടുത്തു മാറ്റി വെയ്ക്കുക.
2. ബാക്കിയുള്ള mango pureeയിൽ തിളപ്പിച്ചാറ്റിയ പാൽ ചേർത്ത് മിക്സിയിൽ അടിക്കുക.
3. ഒരു ഗ്ളാസ്സെടുത്ത് രണ്ട് സ്പൂൺ mango puree ഇടുക. ഇതിന് മുകളിൽ മാംഗോ മിൽക്ക് ഷേയ്ക്ക് ഗ്ളാസ്സിന്റെ മുക്കാൽ ഭാഗത്തോളം ഒഴിക്കുക.
4. അതിന് മുകളിലേയ്ക്ക് 2 സ്കൂപ്പ് ഐസ്ക്രീം ഇട്ട് മുകളിലായി broken cashew nuts, pistachio, almonds, ഉണക്കമുന്തിരി, മാങ്ങാ അരിഞ്ഞത് ഇവ വിതറി വിളമ്പുക.