ബംഗാളില്‍ ബി.ജെ.പി രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

0
44

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി. ഫലം നേരത്തെ തന്നെ നിശ്ചയമുള്ളതിനാല്‍ മത്സരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നിലപാട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എം.പി മനാസ് ഭൂനിയ വിജയിച്ചതോടെയാണ് ഒരു രാജ്യസഭാ സീറ്റ് സംസ്ഥാനത്ത് ഒഴിവ് വന്നത്. ഈ സീറ്റിലേക്ക് ഇതിനോടകം തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്്.രാജ്യസഭയില്‍ ബംഗാളില്‍ നിന്ന് 16 സീറ്റാണുള്ളത്. ഇതില്‍ തൃണമൂലിന് 11 ഉം കോണ്‍ഗ്രസിന് രണ്ടും സി.പി.ഐ.എമ്മിനും ഒന്നും അംഗങ്ങളാണുള്ളത്.