വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന വ്യാജ മന്ത്രാലയ വെബ്‌സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ്

0
20

കുവൈത്ത് സിറ്റി: മന്ത്രാലയങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ  സൃഷ്ടിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന സംഘങ്ങൾ സജീവമായതായി റിപ്പോർട്ടുകൾ. ഇത്തരക്കാർക്കെതിരെയും സൈറ്റുകൾക്കെതിരെയും ജാഗരൂകരായിരിക്കണം എന്ന് കുവൈറ്റികൾക്കും പ്രവാസികൾക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.അജ്ഞാത ഫോൺ കോളുകളോട് പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.