ഡൽഹി: സംയുക്ത കിസാന്‍ മോര്‍ച്ച വരുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്തുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന ദിവസമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മൂന്ന് വിവാദ കാർഷിക നിയമഭേദഗതികൾക്കെതിരെ 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഇതിനിടെ രവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല