ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍

0
24

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിലാണ് കഴിയുന്നതെന്നാണ് വിവരം. ശ്വാസതടസത്തെ തുടര്‍ന്ന് 19 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

1972-ല്‍ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലും നിരവധി ഗാനങ്ങള്‍ പുറത്തിറക്കി. എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും ബിച്ചു തിരുമലയാണ്