ബിൽ ഗേറ്റ്സിസിൻ്റെ മകൾ കുവൈത്തിൻ്റെ മരുമകൾ ആകുന്നു

0
28

കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്‌സിന്റെ മൂത്ത മകൾ ജെന്നിഫര്‍ ഗേറ്റ്സ് വിവാഹിതയാകുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശി നയേല്‍ നാസറും ജെന്നിഫറും ഇരുവരുടെയും ബന്ധം നിയമപരമാക്കാൻ ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രണയ ജോഡികൾ വിവാഹ നിശ്ചയ വിവരം പുറത്തുവിട്ടത്.

”ജീവിതകാലം മുഴുവന്‍ പഠിക്കാനും വളരാനും ചിരിക്കാനും സ്‌നേഹിക്കാനും ഒരുമിച്ച് ചെലവഴിക്കാനും ഇനി കാത്തിരിക്കാനാകില്ല. അതെ, ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു”-ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

26 കാരനായ നയേൽ നാസർ കുവൈത്തിലാണ് ജനിച്ചുവളർന്നത്. ഇയാളുടെ മാതാപിതാക്കള്‍ കുവൈത്തിൽ ആര്‍ക്കിടെക്ചര്‍ & ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്നുണ്ട്. ജെന്നിഫറിനെയും നയേലിനെയും തമ്മിൽ ചേർത്തിണക്കുന്ന ഒരു സുപ്രധാന കാര്യമുണ്ട്, കുതിര സവാരിയിലെ ഇരുവരുടെയും കമ്പം. ഇരുവരും നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്.