കുവൈത്ത് എംബസി, കോൺസുലേറ്റ് ജോലികളിലും സ്വദേശിവൽക്കരണം

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികളിലും കോൺസുലേറ്റുകളിലെയും ജോലികൾ ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച ബിൽ എംപി ഒസാമ അൽ മെനാവർ പാർലമെൻറിൽ സമർപ്പിച്ചു.
ബിൽ അനുസരിച്ച്, സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി), വിദേശകാര്യ മന്ത്രാലയം, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവ കുവൈറ്റ് എംബസികളിലും കോൺസുലേറ്റുകളിലും വിദേശ ജീവനക്കാരുമായി ഒപ്പുവച്ച കരാറുകൾ ഈ ബില്ല് അംഗീകരിച്ചതിന് ശേഷമോ അല്ലെങ്കിൽ കരാറുകൾക്ക് ശേഷമോ ആറ് മാസത്തിനകം അവസാനിപ്പിക്കും. തുടർന്ന് ഈ ഒഴിവുകളിലേക്ക് സി എസ് സി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായിരിക്കും. സ്വദേശികളായ അപേക്ഷകരിൽ ആരും യോഗ്യതയുള്ളവരായിട്ടില്ലെങ്കിൽ, ഒഴിവുള്ള തസ്തികകളിലേക്ക് പൗരന്മാർക്ക് യോഗ്യത നേടുന്നതിന് CSC പരിശീലന കോഴ്സുകൾ സംഘടിപ്പിക്കണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു.