കുവൈത്ത് സിറ്റി : കോവിഡ് വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ അടച്ചിട്ട ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബിൽ പാർലമെന്റ് സ്പീക്കർ മർസൂക്ക് അൽ-ഗാനിമും മറ്റ് അധികൃതരുംം ചേർന്ന് അവതരിപ്പിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് പ്രതിസന്ധികൾ കാരണം നഷ്ടം നേരിട്ട എസ്എംഇകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഈ നിയമം അനുശാസിക്കുന്നതായി ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാര റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാര തുക നിർണ്ണയിക്കുന്നത്. പണം സംരംഭകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കും.
അടച്ചുപൂട്ടൽ തീരുമാനങ്ങളുടെ ഫലമായുണ്ടായ പ്രതിസന്ധിയിൽ നിന്ന് 23,000 കുടുംബങ്ങളെ രക്ഷിക്കുന്നതാണ് ഈ നടപടി എന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നഷ്ടപരിഹാര തുകയിൽ ശമ്പളം, വാടക, വിതരണക്കാരുടെ ചെലവുകൾ, പരിപാലനച്ചെലവുകൾ, സാമൂഹ്യ സുരക്ഷയ്ക്കായി പൊതു സ്ഥാപനത്തിലേക്ക് കുവൈറ്റ് തൊഴിലാളികളുടെ സംഭാവന എന്നിവ ഉൾക്കൊള്ളുന്നു.