കുവൈത്ത് സിറ്റി : കുവൈത്തിനെ ചില ഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ്, ഫിഷ് റിസോഴ്സസ് വക്താവ് തലാൽ അൽ-ഡൈഹാനി അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുന്നതിനും, പക്ഷേ പനി കൂടുതൽ സ്ഥലങ്ങളിലേക്ക് പാടുന്നത് തടയുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു . ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ചുകൊണ്ടാണ് അവശ്യ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു