ഡൽഹി: നിയമസഭയിലേക്ക് മത്സരിക്കുന്ന 115 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുക. പ്രതീക്ഷിച്ചതുപോലെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രന് സീറ്റ് നൽകിയില്ല. നേമത്ത് കുമ്മനം രാജശേഖരൻ ജനവിധി തേടും.
പുതുതായി ബിജെപിയിൽ എത്തിയ ഇ.ശ്രീധരൻ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കും. പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്നത് മുൻ പാർട്ടി അധ്യക്ഷൻ സി കെ പത്മനാഭൻ ആണ്. മുതിർന്ന നേതാവ് തന്നെ പിണറായി വിജയനെതിരെ മത്സരിക്കണമെന്ന പാർട്ടിയിലെ പൊതു വികാരത്തിൻ്റെ അടിസ്ഥാനത്തിലാണിത്
ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മുൻ കേന്ദ്ര മന്ത്രി അൽഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയിൽ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. രാജ്യസഭാ എംപി കൂടിയായ സുരേഷ്ഗോപി തൃശൂരിൽ നിന്നാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടിക ഇപ്രകാരം
കാസർഗോഡ്
മഞ്ചേശ്വരം-കെ.സുരേന്ദ്രന്
കാസര്‍കോട്-കെ.ശ്രീകാന്ത്
ഉദുമ-എ.വേലായുധന്
തൃക്കരിപ്പൂര്‍-ടി.വി.ഷിബിന്‍
കാഞ്ഞങ്ങാട്-എം.ബല്‍രാജ്
കണ്ണൂർ
പയ്യന്നൂര്‍-കെ.കെ.ശ്രീധരന്
കല്ല്യാശ്ശേരി-അരുണ്‍ കൈതപ്രം
തളിപ്പറമ്പ്-എ.പി.ഗംഗാധരന്
കണ്ണൂര്‍-അഡ്വ.അര്‍ച്ചന
ധര്‍മടം-സി.കെ.പത്മനാഭന്
അഴീക്കോട്-കെ.രഞ്ജിത്ത്
ഇരിക്കൂര്‍-ആനിയമ്മ രാജേന്ദ്രന്
മട്ടന്നൂര്‍-ബിജു ഇലക്കുഴി
തലശ്ശേരി-എന്‍.ഹരിദാസ്
പേരാവൂര്‍-സ്മിത ജയമോഹന്
കൂത്തുപറമ്പ്-സി.സദാനന്ദന് മാസ്റ്റര്‍
വയനാട്
മാനന്തവാടി-മണിക്കുട്ടന്
കല്‍പ്പറ്റ-ടി.എം.സുബീഷ്
കോഴിക്കോട്
വടകര-എം.രാജേഷ് കുമാർ
കുറ്റ്യാടി-പി.പി.മുരളി
ബാലുശ്ശേരി-ലിബിന് ഭാസ്കര്‍
നാദാപുരം-എം.പി.രാജന്
ഏലത്തൂർ-ടി.പി.ജയചന്ദ്രന് മാസ്റ്റര്‍
ബേപ്പൂർ-കെ.പി.പ്രകാശ് ബാബു
കൊയിലാണ്ടി-എം.പി.രാധാകൃഷ്ണന്
കോഴിക്കോട്-നോര്‍ത്ത് എം.ടി.രമേശ്
കുന്ദമംഗലം-വി.കെ.സജീവന്
പേരാമ്പ്ര-കെ.വി.സുധീര്‍
കൊടുവള്ളി-ടി.ബാലസോമന്‍
കോഴിക്കോട്-സൗത്ത് നവ്യ ഹരിദാസ്
തിരുവമ്പാടി-ബേബി അമ്പാട്ട്
മലപ്പുറം
ഏറനാട്-അഡ്വ.ദിനേശ്
കൊണ്ടോട്ടി-ഷീബ ഉണ്ണികൃഷ്ണന്
തിരൂർ-ഡോ.അബ്ദുള്‍ സലാം
നിലമ്പൂര്‍-ടി.കെ.അശോക് കുമാര്‍
വണ്ടൂര്‍-പി.സി.വിജയന്
പാലക്കാട്
മലമ്പുഴ-സി.കൃഷ്ണകുമാര്‍
പാലക്കാട്-ഇ.ശ്രീധരന്
തൃശൂര്‍
തൃശ്ശൂര്‍-സുരേഷ് ഗോപി
ഇരിങ്ങാലക്കുട-ജേക്കബ് തോമസ്
എറണാകുളം
തൃപ്പുണിത്തുറ-കെ.എസ്.രാധാകൃഷ്ണന്
കോട്ടയം
കാഞ്ഞിരപ്പള്ളി-അല്‍ഫോണ്‍സ് കണ്ണന്താനം
പത്തനംതിട്ട
കോന്നി-കെ.സുരേന്ദ്രന്
തിരുവനന്തപുരം
നേമം-കുമ്മനം രാജശേഖരന്
തിരുവനന്തപുരം-കൃഷ്ണകുമാര്‍
കാട്ടാക്കട-പി.കെ.കൃഷ്ണദാസ്