ബംഗാളില്‍ ജനപിന്തുണയിലും ബിജെപിക്ക്‌്‌ തിരിച്ചടി.

0
19

ബംഗാളില്‍ ജനപിന്തുണയിലും ബിജെപിക്ക്‌്‌ തിരിച്ചടി. Kiആദ്യം ബംഗാള്‍, പിന്നെ കേരളം. അതായിരുന്നു ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പാര്‍ട്ടിക്ക്‌ ഉണ്ടായ വിജയം ആ സ്വപ്‌നത്തെ കരുപ്പിടിപ്പിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ പിടിക്കാന്‍ നടത്തിയ അശ്വമേധം എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിഞ്ഞ കാഴ്‌ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌്‌്‌്‌്‌. പ്രത്യക്ഷത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ കുതിച്ചു ചാട്ടം നടത്തിയെങ്കിലും ജനപിന്തുണയില്‍ ബിജെപി കാലിടറി വീണു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌്‌്‌്‌ 18 സീറ്റുകള്‍ നേടിയ ബിജെപിക്ക്‌്‌്‌്‌്‌ 40.30 ശതമാനം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രചണ്ഡ പ്രചാരണം നടത്തിയ നിയമസഭയില്‍, വര്‍ഗ്ഗീയ ധ്രൂവികരണം ഉള്‍പ്പെടെ നടത്തിയിട്ടും ബംഗാളിയുടെ വിശ്വാസം നിലനിര്‍്‌ത്താന്‍ ബിജെപിക്ക്‌്‌ കഴിഞ്ഞില്ല. 2019 ല്‍ ലഭിച്ച ജനപിന്തുണ മൂന്ന്‌്‌്‌്‌ ശതമാനത്തോളം ഇടിഞ്ഞു.

ചരിത്ര വിജയം നേടിയ മമതയ്‌ക്കാകട്ടെ സന്തോഷിക്കാന്‍ എറെ വകയുണ്ട്‌്‌്‌്‌. ബിജെപിയുടെ വര്‍ഗ്ഗീയ ശ്രമങ്ങളെ തള്ളിയ ബംഗാളികള്‍ മമതയ്‌ക്കൊപ്പം കോട്ടയായി ഉറച്ചു നന്നു. 2019 ലെ തിരഞ്ഞെടുപ്പിനെക്കാള്‍ ജനപിന്തുണയില്‍ അഞ്ച്‌്‌ ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടായത്‌്‌്‌. 48. 20 ശതമാനം വോട്ടാണ്‌ ഇക്കുറി മമതയ്‌ക്ക്‌്‌ ലഭിച്ചത്‌്‌. അന്‍പത്‌ ശതമാനം പേരുടെ പിന്തുണയ്‌ക്ക്‌്‌്‌്‌ 1.8 ശതമാനത്തിന്റെ മാത്രം കുറവ്‌്‌്‌.