ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തതിനിടെ പാര്‍ട്ടിയിൽ വിമത ശബ്ദമുയര്‍ത്തിയ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിങ്ങിനെ ബിജെപി പുറത്താക്കി. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംങ് കുളു മണ്ഡലത്തിൽ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഒരാഴ്ചയ്ക്കിടെ ബിജെപിയില്‍ നിന്ന് രാം സിംഗ് ഉൾപ്പടെ ആറ് പേരെയാണ് വിമത ശബ്ദമുയര്‍ത്തയിതിനെ തടര്‍ന്ന് പുറത്തായത്. നാല് മുന്‍ എംഎല്‍എമാരും ഒരു എംപിയുമടക്കമുള്ളവരാണ് പുറത്തായത്.