കുവൈറ്റ് അമീറിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു: പ്രമുഖ ബ്ലോഗര്‍ക്ക് 3 വർഷം കഠിന തടവ്

0
25

കുവൈറ്റ്: സമൂഹമാധ്യമങ്ങളിലൂടെ കുവൈറ്റ് അമീറിനെ അപമാനിച്ചു എന്നാരോപിച്ച് പ്രമുഖ ബ്ലോഗർക്ക് മൂന്നു വർഷം കഠിന തടവ്. അമീറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് ട്വീറ്റ് ചെയ്തു, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.

മൊബൈല്‍ ഫോണ്‍ പോലെയുള്ള ആശയവിനിമയ ഉപാധികൾ ദുരുപയോഗം ചെയ്തുവെന്ന കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.