കുവൈറ്റ്: കോന്നി നിവാസി സംഗമം കുവൈത്തും ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടത്തുക. ഫെബ്രുവരി 14 ന് 2 മണി മുതൽ 5 മണി വരെ ക്യാമ്പിലെത്തി രക്തദാനം ചെയ്യാം. രക്തദാനത്തിനു താല്പര്യമുള്ളവർക്ക് യാത്ര സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55424021, 90063952, 96602365.