പ്രവാസി ദമ്പതികൾക്ക് നിർമ്മാണ കമ്പനി 39000 ദിനാർ ബ്ലഡ് മണിയായി നൽകണമെന്ന് കുവൈത്ത് കോടതി

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ നിർമ്മാണ കമ്പനി പ്രവാസികളായ ദമ്പതി മാർക്ക് 39,000 ദിനാർ ബ്ലഡ് മണിയായി നൽകണമെന്ന് കുവൈത്ത് അപ്പീൽ കോടതി ഉത്തരവിട്ടു. ഇവരുടെ മകൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ വാണിജ്യ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവക്കുകയായിരുന്നു എന്ന് അൽ-സെയസ്സ റിപ്പോർട്ട് ചെയ്തു. പ്രസ്തുത തുക മകന്റെ മരണം മൂലം ദമ്പതികൾക്ക് ഉണ്ടായ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തെ പ്രതിനിധീകരിക്കുന്നതായി കോടതി പറഞ്ഞു.