കുവൈത്തിൽ പ്രത്യേക വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വൈകാതെ നൽകിത്തുടങ്ങും

0
25

കുവൈത്ത് സിറ്റി : കുവൈറ്റ് കൊറോണ പ്രതിരോധത്തിനുള്ള ബൂസ്റ്റർ വാക്സിൻ ഡോസ്
നിശ്ചിത വിഭാഗത്തിൽ‌പ്പെട്ടവർക്ക് ഉടനെ നൽകിത്തുടങ്ങും.പ്രായമായവർ, കാൻസർ ബാധിതർ, ഗുരുതര രോഗികൾ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുക. ബൂസ്റ്റർ വാക്സീൻ സ്വീകരിക്കണമോ വേണ്ടയോ എന്നത് അവരവരുടെ തീരുമാനമാണ്, വാക്സീൻ നൽകുന്നതിനുള്ള സന്ദേശം സെപ്റ്റംബർ അവസാനത്തോടെ അയച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.. പ്രതിദിനം 80000 പേർക്ക് വാക്സീൻ രണ്ടാം ഡോസ് നൽകുന്നതായും അധികൃതർ അറിയിച്ചു.