ലേബര്‍ക്യാമ്പുകളില്‍ പരിശോധന; വന്‍തോതില്‍ മദ്യം പിടികൂടി

0
24

കുവൈത്ത്‌ സിറ്റി: ജഹ്‌റ മുന്‍സിപ്പാലിറ്റി ലേബര്‍ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ മദ്യം പിടികൂടി. പ്രാദേശികമായി നിര്‍മ്മിച്ച മദ്യമാണ്‌ പിടികൂടിയത്‌. അനധികൃതമായി മദ്യം നിര്‍മ്മിച്ച വീടും അധികൃതര്‍ സീല്‍ ചെയ്‌തു. പിടിച്ചെടുത്ത ആയിരക്കണക്കിന്‌ ബോട്ടല്‍ മദ്യം അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ്‌ നശിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മുന്‍സിപ്പാലിറ്റി അധികൃതര്‍ റെയ്‌ഡ്‌ നടത്തിയത്‌. മദ്യം നിര്‍മ്മിച്ചിരുന്ന വീട്ടില്‍ നിന്നും മദ്യക്കുപ്പികളും ബരലുകണക്കിന്‌ മദ്യം നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്‌ .