കുവൈത്ത് സിറ്റി: സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റ് സിൽക്ക് സിറ്റി, ബൗബിയൻ ദ്വീപ് വികസനപദ്ധതി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ മന്ത്രാലയങ്ങളെയും സർക്കാർ വകുപ്പുകളെയും കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.107,163 ദിനാർ ആണ് പദ്ധതികൾക്കായി ചെലവഴിച്ചത്. സിൽക്ക് സിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനും (സുബിയ), ബൗബിയൻ ദ്വീപിനുമായി രൂപീകരിച്ച റിക്രൂട്ട്‌മെന്റുകളെക്കുറിച്ചും വർക്ക് ടീമുകളെക്കുറിച്ചും ആവശ്യമായ വിവരങ്ങൾ കൈമാറാൻ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റിന് സാധിച്ചില്ല.
സിൽക്ക് സിറ്റിയുടെയും ബൗബിയൻ ദ്വീപിന്റെയും വികസനത്തിനായുള്ള ആറാമത്തെ പ്രോഗ്രാമിനെക്കുറിച്ചുള്ള ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2020 ജൂലൈ 30 നും 2021 ഏപ്രിൽ 4 നും ഇടയിൽ സേവനങ്ങൾക്ക് പകരം ചിലർക്ക് സെക്രട്ടേറിയറ്റ് പ്രതിമാസ ബോണസ് നൽകി, 49,200 KD ആണ്അന്യായമായി നൽകിയത് എന്നും റിപ്പോർട്ടിലുണ്ട്.