ചൈന കോവിഡ് വകഭേധം ഇന്ത്യയിലും

0
33

ചൈനയിൽ കോവിഡ് അതി വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന ബി.എഫ് 7 ഒമിക്രോൺ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബി.എഫ് 7 ഒമിക്രോൺ ആണ് ഗുജറാത്തിൽ 61 വയസ്സുകാരിക്ക് ‘ സ്ഥിരീകരിച്ചത്.  ഇവർ അടുത്തിടെയാണ് യുഎസിൽ നിന്ന് മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബി.എഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു