മലബാർ ഗോൾഡ് & ഡയമണ്ട്സിനൊപ്പം സ്വർണ്ണ വില വർധനവിൽ നിന്നും സംരക്ഷണം നേടാം

ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്വർണ്ണ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് മൊത്തം തുകയുടെ 10% മുൻകൂറായി നൽകി സ്വർണ്ണ നിരക്ക് ബ്ളോക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. ജ്വല്ലറി പ്രേമികൾക്കായുള്ള ഈ ഓഫറിന് കൂടുതൽ തിളക്കം നൽകുന്നതിനായി, ഒക്ടോബർ 22ന് മുൻപ് 10% തുക നൽകി മുൻകൂർ ബുക്കിങ്ങ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 100 യുഎഇ ദിർഹം, 100 സൗദി റിയാൽ, 10 കുവൈത്ത് ദിനാർ, 10 ഒമാൻ റിയാൽ / 100 ഖത്തർ റിയാൽ സൗജന്യ ഡയമണ്ട് വൗച്ചറും നൽകുന്നു.

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങൾക്ക് 10% മുൻകുറായി നൽകി 2023 നവംബർ 12 വരെ സ്വർണ്ണ നിരക്കിലെ വ്യതിയാനത്തിൽ നിന്നും സംരക്ഷണം നേടാം. വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണ്ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും. ഉത്സവ സീസൺ വരാനിരിക്കുന്നതിനാൽ, സ്വർണ്ണ

വിലയിലെ ആകുലപ്പെടാതെ തന്നെ തങ്ങളുടെ ഉത്സവ ആഭരണ ഷോപ്പിങ്ങ് നടത്താനുള്ള മികച്ച അവസരമാണ് ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഉപഭോക്താക്കൾക്ക് നൽകുന്നത്.

ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂമുകളിലൂടെ നേരിട്ടും, മലബാർ ഗോൾഡ് & ഡയമണ്ട് മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. ഒക്ടോബർ 22-ന് മുൻപ് ഒരു ഉപഭോക്താവ് നടത്തുന്ന ആദ്യത്തെ 10% മുൻകൂർ ബുക്കിങ്ങിന് മാത്രമേ സൗജന്യ സമ്മാന വൗച്ചർ ലഭ്യമാകു. ഗിഫ്റ്റ് വൗച്ചർ 2023 നവംബർ 12-നോ അതിനുമുമ്പോ ഏതെങ്കിലും മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ നിന്നും റെഡീം ചെയ്യാവുന്നതാണ്.

അടുത്ത 6 മാസം ഉത്സവങ്ങൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ആഭരണങ്ങൾ വാങ്ങുക എന്നത് ഇത്തരം ആഘോഷ വേളകളിൽ ഒരു പതിവാണ്. ഈ വേളയിൽ ഉപഭോക്താക്കൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും,

അതിനാലാണ് 10% അഡ്വാൻസ് ബുക്കിങ്ങ് ഓഫർ

അവതരിപ്പിച്ചിരിക്കുന്നതെന്നും മലബാർ ഗോൾഡ് & ഡയമണ്ട്സ്

ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു ഇതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ സ്വർണ്ണ വില ഉറപ്പാക്കാൻ സാധിക്കുന്നതിനാൽ സ്വർണ്ണ വില വർധനയിൽ ആശങ്കപ്പെടേണ്ടതില്ല. ഒപ്പം ആദ്യത്തെ അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്ന ഡയമണ്ട് ഗിഫ്റ്റ് വൗച്ചർ അവരുടെ ഉത്സവകാല ഷോപ്പിങ്ങിന് കൂടുതൽ മുല്ല്യം ഉറപ്പാക്കുമെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.