നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ കാളയെ മയക്കുവെടി വച്ചു വീഴ്ത്തി

0
20

അൽഐൻ: കെട്ടു പൊട്ടിച്ചെത്തിയ കാള നാട്ടുകാരെ ഭീതിയിലാഴ്ത്തിയത് രണ്ട് ദിവസം. അൽഐനിലെ ഒരു ഫാമിൽ നിന്ന് രക്ഷപ്പെട്ടോടിയ കാളയാണ് പരിസരവാസികളെ പരിഭ്രാന്തിയുടെ മുള്‍മുനയിൽ നിർത്തിയത്. സ്വദേശിയുടെ ഫാമിൽ നിന്ന് പുറത്തു ചാടിയ കാള സമീപമുള്ള വീടിന് മുന്നിൽ നിലയുറപ്പിച്ചു.വീട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലുമായി. ഇതിനിടെ കാളയെ പിടികൂടാൻ ഫാമിലെ ജീവനക്കാരെത്തിയെങ്കിലും അവരെ കുത്തിപ്പരിക്കേൽപ്പിച്ചു. കാളയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ജീവനക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതോടെ ഭീതിയിലായ പരിസരവാസികൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനൊപ്പമെത്തിയ മൃഗഡോക്ടർ ‌മയക്കുവെടി വച്ച് കാളയെ കീഴ്പ്പെടുത്തുകയായിരുന്നു. ഫാമിൽ തിരികെയത്തിച്ച കാളയ്ക്ക് ആവശ്യമായ ചികിത്സയും പരിചരണവും മെഡിക്കൽ സംഘം നൽകി.