കവൈത്ത് സിറ്റി: റമദാൻ മാസത്തിൽ കുവൈത്തിൽ സ്മശാന കളുടെ പ്രവർത്തിസമയം ഭേദഗതി ചെയ്ത് സർക്കുലർ ഇറക്കി. റമദാനിൽ ശവ സംസക്കാര സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആക്കി .സന്ദർശകർക്കായി രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ശ്മശാനങ്ങൾ തുറക്കുന്നത് തുടരും. ഓരോ ശവസംസ്കാരത്തിനും മരണപ്പെട്ടയാളുടെ 20 ൽ അധികം ബന്ധുക്കൾ ഉണ്ടായിരിക്കരുത്, സെമിത്തേരിയിലേക്ക് വരുന്നവർ അവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം എന്നും സർക്കുലറിൽ പറയുന്നു.
മുനിസിപ്പാലിറ്റിയിലെ ശവസംസ്കാര വിഭാഗം ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി യാണ്സർക്കുലർലർ ഇറക്കിയത്. അറബി ദിനപത്രമായ അൽ റായ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.