ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ ആഗോള ആസ്ഥാനമായ മലബാർ ഇന്റർനാഷണൽ ഹബ് (M-IH) ൻ്റെ ഉത്ഘാടനം ദുബായ് ട്രെയയിലുള്ള ഗോൾഡ് സൂഖിൽ നടന്നു, . മാർച്ച് 22-ന് കാബിനറ്റ് അംഗവും, യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്സലൻസി അബ്ദുല്ല ബിൻ തൂഖ് അൽ മാരി മലബാർ ഇന്റർനാഷനൽ ഹബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ, ഡയറക്ടർമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, അഭ്യുദയകാംക്ഷികൾ, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
2008-ൽ യുഎഇയിൽ നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് 30 ാ ം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഇന്റർനാഷനൽ ഹബ്ബ് ഉദ്ഘാടനം ബ്രാൻഡിന്റെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അടയാളപ്പെടുത്തപ്പെടുന്നത്.
28,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, LEED GOLD സർട്ടിഫൈ ചെയ്ത ദുബൈയിലെ ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് ആരെയും ആകർഷിക്കുന്ന നിലയിൽ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം ബ്രാൻഡിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബിസിനസ്സ് ലക്ഷ്യങ്ങളുടെ പ്രഭവകേന്ദ്രമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജിസിസി, യുഎസ്എ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നൽകാനും സാധിക്കുന്ന ഒരു ഗ്ളോബൽ സെൻട്രലൈസ്ഡ് സപ്ലൈ ചെയിൻ സംവിധാനമായി നിലകളിലായി വ്യാപിച്ചുകിടക്കുന്ന 4 ഇന്റർനാഷനൽ ഹബ്ബ് പ്രവർത്തിക്കും. കൂടാതെ സമീപ ഭാവിയിൽ തന്നെ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന യുകെ, ഓസ്ട്രേലിയ, കാനഡ, തുർക്കി, ബംഗ്ലാദേശ്, ന്യൂസിലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികൾ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും ഇന്റർ നാഷനൽ ഹബ്ബിൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കമ്പനിയുടെ അന്താരാഷ്ട്ര യൂണിറ്റിൽ നിന്നുള്ള എല്ലാ പിന്തുണയും, ഏകോപനവും, നേരത്തേ വികേന്ദ്രീകൃതവും ഓരോ രാജ്യങ്ങളിലും തന്നെ
നിറവേറ്റുന്നതുമായ രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇന്റർനാഷനൽ ഹബ്ബ് വന്നതോടെ ഈ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുവാനും, എല്ലാ ഏകോപനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ നിന്നും നിയന്ത്രിക്കാനും കമ്പനിയുടെ മാനേജ്മെന്റിന് സാധിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA (പൊതു സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) ഒപ്പുവെച്ചതിനെത്തുടർന്നാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ആഗോള ആസ്ഥാനം യുഎഇയിൽ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത് രണ്ട് രാജ്യങ്ങളും CEPA കരാർ ഒപ്പിട്ടതിലൂടെ ബ്രാൻഡിന് ലഭിച്ച മികച്ച അവസരങ്ങളാണ് മലബാർ ഇന്റർനാഷനൽ ഹബ്ബ് എന്ന ആശയത്തിലേക്ക് നേരിട്ട് നയിച്ചത്.
മലബാർ ഗോൾഡ് & ഡയമണ്ട്സ് ബ്രാൻഡിന്റെ എല്ലാ അന്താരാഷ്ട്ര പ്രവർത്തനങ്ങളും യുഎഇ കേന്ദ്രമായി ഏകോപിപ്പിക്കുവാൻ നടത്തിയിരിക്കുന്ന ഈ നീക്കം, ആഗോള കമ്പനികളുടെ പ്രിയപ്പെട്ട വ്യാപാര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യുഎഇ എന്ന അഭിമാനകരമായ നേട്ടത്തെയാണ്അടയാളപ്പെടുത്തുന്നത്.
അടയാളപ്പെടുത്തുന്നത്. യുഎഇയുടെ പുതിയ സാമ്പത്തിക വ്യവസ്ഥകൾക്കൊപ്പം രാജ്യം നടപ്പാക്കിയ നിയമ നിർമ്മാണങ്ങളും, പരിഷ്കാരങ്ങളും നിക്ഷേപകർക്ക് ഏറെ അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നു. പുതിയ ബിസിനസുകളെ ആകർഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, നിലവിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ ഈ സമീപനം വിജയം കണ്ടിരിക്കുന്നു.
2022 ലെ യുഎഇയുടെ മൊത്തം എണ്ണ ഇതര കയറ്റുമതിയുടെ 32 ശതമാനവും യുഎഇയിലെ സ്വർണ്ണ മേഖലയിൽ നിന്നുമാണ്. ഇത് സ്വർണ്ണത്തിന്റെയും അമൂല്ല്യ രത്നങ്ങളുടെയും വ്യാപാരത്തിന്റെ ആഗോള കേന്ദ്രമെന്ന രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കുന്നു. കൂടാതെ, ഇന്ന് മൊത്തം ആഗോള സ്വർണ്ണ കയറ്റുമതിയുടെ 8.2 ശതമാനവും യുഎഇ കൈകാര്യ ചെയ്യുന്നു. 2021 ലെ കണക്കനുസരിച്ച് ഈ പട്ടികയിൽ സ്വിറ്റ്സർലൻഡിനും, യുകെയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് യുഎഇയുടെ സ്ഥാനം. സ്വർണ്ണത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും കണക്കിലെടുക്കുമ്പോൾ, യുഎഇയുടെ സ്വർണ്ണത്തിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ആകെ കയറ്റുമതി 135 ബില്യൺ ദിർഹമാണ്. അതേസമയം രാജ്യത്തിന്റെ സ്വർണ്ണത്തിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി ഏകദേശം 274 ബില്യൺ ദിർഹമാണ്. പുനർ കയറ്റുമതി ഉൾപ്പെടെയുള്ള യുഎഇയുടെ സ്വർണ്ണ അനുബന്ധ ഉൽപ്പന്നങ്ങളുടെ മൊത്തം വ്യാപാരം 17 ശതമാനം വർധിച്ച് 2022-ൽ 451 ബില്യൺ ദിർഹത്തിലുമെത്തിയിട്ടുണ്ട്.
ദുബായിൽ മലബാർ ഇന്റർനാഷനൽ ഹബ്ബ് സ്ഥാപിതമായതോടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. പുതിയ വിപണികൾ കീഴടക്കുന്നതിനും നിലവിലുള്ള വിപണികളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള വിഷൻ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ലോകമെമ്പാടുമുള്ള വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാതൃകാപരമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ 30 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ, ഗുണനിലവാരത്തിലും പൂർണതയിലും സേവനത്തിലുമുള്ള സമർപ്പിത സേവനം ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആഭരണ വ്യാപാരി എന്ന സ്ഥാനത്തേക്ക് ഞങ്ങളെ നയിച്ചു.
ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനായി ഒപ്പം നിൽക്കുകയും പിന്തുണ നൽകുകയും ചെയ്ത ഞങ്ങളുടെ പങ്കാളികൾ, ഉപഭോക്താക്കൾ, ജീവനക്കാർ സഹകരണ സ്ഥാപനങ്ങൾ, നിക്ഷേപകർ, അധികാരികൾ എന്നിവരോട് നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും എം.പി അഹമ്മദ് കുട്ടിച്ചേർത്തു.
മലബാർ ഇന്റർനാഷണൽ ഹബ്ബിന്റെ ഉദ്ഘാടനം തീർച്ചയായും മലബാർ ഗോൾഡ് & ഡയമണ്ട് സിന് ഒരു ചരിത്ര മുഹൂർത്തമാണെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ബ്രാൻഡിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് ഈ ഉദ്ഘാടനം സംഘടിപ്പിക്കാനായത് അഭിമാനവും, സന്തോഷവും പകരുന്ന നിമിഷം കൂടിയാണ് സമ്മാനിക്കുന്നത്. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാൻ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് യുഎഇ പ്രദാനം ചെയ്യുന്നതെന്നത് ഞങ്ങൾ നേരിട്ടറിഞ്ഞ അനുഭവമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA കരാർ ഒപ്പുവച്ചതോടെ ഇത് പലമടങ്ങ് ശക്തിപ്പെട്ടു. CEPA മുഖേനയുള്ള ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത്. പുതിയ അന്തർദേശീയ വിപണികൾ കൂട്ടിച്ചേർക്കുന്നതിനും യുഎസ് പോലുള്ള നിലവിലെ വിപണികളിൽ റീട്ടെയിൽ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. യുഎഇയിൽ ബ്രാൻഡിന്റെ പുതിയ ആഗോള ആസ്ഥാനം തുറക്കുന്നതോടെ, യുഎസും ഫാർ ഈസ്റ്റും ഉൾപ്പെടെയുള്ള നിലവിലുള്ള എല്ലാ അന്താരാഷ്ട്ര വിപണികളിലെ പ്രവർത്തനങ്ങളും ദുബായിൽ നിന്ന് നിയന്ത്രിക്കപ്പെടും. ചരിത്രപരമായ കരാർ നടപ്പിലാക്കുന്നതിൽ ഞങ്ങളുടെ മുഖ്യാതിഥി ഹിസ് എക്സലൻസി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും സംഘവും വഹിച്ചത് സുപ്രധാനമായ പങ്കാണ്. നിറഞ്ഞ ശുഭപ്രതീക്ഷയിലേക്കാണ് പുതിയ ആഗോള ഹബ്ബിന്റെ വാതിലുകൾ അദ്ദേഹം തുറന്നിടുന്നതെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.
ബ്രാൻഡിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വിവിധ ഘടകങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം പറഞ്ഞു. ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾക്ക് ഇവിടെ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തിൽ ഞങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് യുഎഇ ഗവൺമെന്റുമായും മറ്റ് പ്രധാന പങ്കാളികളുമായും അടുത്ത് പ്രവർത്തിക്കാനും അതുവഴി ദുബൈയുടെ സ്വർണ്ണ നഗരി എന്ന പദവി വർദ്ധിപ്പിക്കുന്നതിൽ ഒരു
4
സുപ്രധാന പങ്കാളിയാകാനും ബ്രാൻഡ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായും കെ.പി.അബ്ദുൽ സലാം വ്യക്തമാക്കി.
ESG (Environment, Social & Governance )മാർഗ്ഗനിർദ്ദേശങ്ങളോടുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രതിബദ്ധത കർശനമായി പാലിച്ചുകൊണ്ട്, കെട്ടിടത്തിന്റെ ഡിസൈനുകളിൽ വിവിധ പാരിസ്ഥിതികവും സുസ്ഥിരവുമായ സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടം LEED GOLD സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള പ്രക്രിയയിലുമാണ്.