2025ഓടെ കുവൈത്ത് പുനരുപയോഗ ഊർജ്ജം ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ കേന്ദ്രം നിർമ്മിക്കും

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് ജല ശുദ്ധീകരണ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സംസ്ഥാന പബ്ലിക് അതോറിറ്റിയാണ് 2025ഓടെ ജലശുദ്ധീകരണ കേന്ദ്രം സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്നതാണ്. പുനരുപയോഗ ഊർജം ഉപയോഗിച്ച് ഡീസാലിനേഷൻ (വെള്ളത്തിൽ നിന്ന് ഉപ്പിൻ്റ്റെ അംശം ഇല്ലാതാക്കൽ) സാങ്കേതികവിദ്യയുടെ ഗവേഷണവും വികസനവുമാണ് പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നത്.