കണ്ണൂര്‍: തിരഞ്ഞെടുപ്പ് എടുക്കവേ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന ബി ജെ പി നേതാവ് സി കെ പത്മനാഭൻ്റെ വെളിപ്പെടുത്തൽ.1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും യുഡിഎഫ് നേതാക്കൾ വോട്ട് ധാരണയ്ക്ക് വന്നതായി ബിജെപി നേതാവ് സികെ പത്മനാഭന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും കാസർഗോഡ് വന്ന് താനും പിപി മുകുന്ദനും വേദപ്രകാശ് ഗോയലുമായി ചർച്ച നടത്തിയെന്നും സികെ പദ്മനാഭൻ പറഞ്ഞു. സഹകരണം വാഗ്ദാനം ചെയ്ത് വോട്ടുകൾ വാങ്ങുന്നതിന് അപ്പുറം കോൺഗ്രസുകാരിൽ നിന്ന് ബിജെപിക്ക് തിരികെ കെ സഹായമൊന്നും ലഭിക്കാറില്ല എന്നും അദ്ദേഹം ആരോപിച്ചു.
കോണ്ഗ്രസുകാര് ബിജെപി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി എന്നും അദ്ദേഹം വെളിപ്പെടുത്തി.