മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്സണല്‍ സ്റ്റാഫ് സംഘം. നേരത്തെ വിവാദങ്ങളിൽ അകപ്പെട്ട സി എൻ രവീന്ദ്രൻ ഇത്തവണയും പഴ്സണൽ സ്റ്റാഫിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്തവണ സ്റ്റാഫ് അംഗങ്ങളിൽ ഉപദേഷ്ടാക്കൾ ഇല്ല. ആയതിനാൽ നേരത്തെ ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ:
എൻ. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ.രാജശേഖരൻ നായർ (സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി).
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ: സി.എം. രവീന്ദ്രൻ, പി ഗോപൻ,ദിനേശ് ഭാസ്കർ
അസി. പ്രൈവറ്റ് സെക്രട്ടറിമാർ: എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു
പേഴ്സണൽ അസിസ്റ്റന്റ്: വി എം. സുനീഷ്
അഡീഷണൽ പി.എ: ജി.കെ ബാലാജി
പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെയും പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശന് പുത്തലത്തിനെയും നേരത്തെ നിയമിച്ചിരുന്നു.