കുവൈത്ത് സിറ്റി: കുവൈത്തിൽ മാർച്ച് 8 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന അസാധാരണ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തുക. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടിയെന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട് .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണുണ്ടായത്, ഈ മൂന്ന് ദിവസങ്ങളിലെ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 4,466 ആണ്, 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു
രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്താനുള്ള ആരോഗ്യ സമിതിയുടെ നിർദേശങ്ങൾ ഫെബ്രുവരി 22 ന് മന്ത്രിസഭ നിരസിച്ചിരുന്നു