കുവൈത്തിൽ തുറസായ സ്ഥലങ്ങളിൽ പ്രദർശനങ്ങളും വാണിജ്യ പ്രവർത്തനങ്ങളും നടത്താൻ അനുമതി

0
28

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് അണുബാധ നിരക്കിൽ കാര്യമായ കുറവ് തുടർച്ചയായി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ . രാജ്യത്ത് ജനജീവിതം പൂർവസ്ഥിതിയിൽ ആക്കുന്നതിന് ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ ലൈസൻസോടെയുള്ള പ്രദർശനങ്ങളും വാണിജ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളും സ്ഥാപിക്കാൻ അനുമതി നൽകാൻ മന്ത്രിസഭ യോഗത്തിൽ ധാരണയായി.ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രത്യേക ആവശ്യകതകൾക്കനുസൃതമായിട്ടാണ് പ്രവർത്തനങ്ങൾ നടത്തേണ്ടത്