കുവൈത്ത് സിറ്റി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇളവ് നല്‍കിയേക്കും. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വാകരിച്ച യാത്രക്കാര്‍ക്ക് ഇന്‍സ്‌റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കുകയോ, ക്വാറന്റൈന്‍ ദിവസത്തില്‍ ഇളവ് നല്‍കുകയോ ആകാമെന്ന നിര്‍ദേശമാണ് സര്‍ക്കാറിന് ്‌മുന്നിലുളളത്. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. കുവൈത്തിലെ സമീപ രാജ്യങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ കുവൈത്തില്‍ 462000 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
Home Middle East Kuwait കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്‌റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ ഇളവ് ;തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍