കുവൈത്ത് സിറ്റി : ദേശീയദിനാഘോഷ അവധി ദിവസങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ചയോ അടുത്ത ബുധനാഴ്ചയോ ചേരുന്ന മന്ത്രിസഭയോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊറോണ എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ ഇന്ന് നിർണായക യോഗം ചേരും. ഇതിനുശേഷം രാജ്യത്തെ നിലവിലെ കൊറോണ സ്ഥിതി സംബന്ധിച്ച് മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.
ദേശീയ ദിനാഘോഷ അവധിദിവസങ്ങൾ ഉൾപ്പെടെ കർഫ്യൂ കാലയളവ് ഹ്രസ്വമായിരിക്കും. അവധിദിവസങ്ങളിൽ ജനങ്ങളുടെ ഒത്തുകൂടൽ മുന്നിൽകണ്ടുകൊണ്ട് ഇവ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ദേശീയ അവധിദിവസങ്ങൾ ഉൾപ്പെടെ നിരോധനം ഏർപ്പെടുത്താൻ സാധ്യത.