വിജയ മധുരം; മന്ത്രിസഭാ സീറ്റ് വിഭജനം പൂർത്തിയായി

0
29

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ  കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നണി അംഗങ്ങൾക്ക് വിജയമധുരം പകർന്നു.

ഇന്ന് ചേർന്ന യോഗത്തിൽ രണ്ടാം പിണറായി സർക്കാറിലെ മന്ത്രി സ്ഥാന വിഭജന ചർച്ചകൾ പൂർത്തിയായി. എൽഡിഎഫ്‌ സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാരാണുള്ളത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒഴികെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെല്ലാം പുതുമുഖങ്ങളാണ്

മുൻ നിശ്ചയിച്ചത് പോലെ മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ 12 മന്ത്രി സ്ഥാനങ്ങളാണ് സിപിഎമ്മിനുള്ളത്. സിപിഐക്ക് മന്ത്രിസഭയിൽ നാല് പ്രതിനിധികൾ ഉണ്ടാകും. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും  നൽകാനാണ് ധാരണ . ഇവരുടെ വകുപ്പുകൾ എന്തായാലും എന്നെ സംബന്ധിച്ച് മുഖ്യമന്ത്രി ആയിരിക്കും തീരുമാനമെടുക്കുക.

എല്ലാ ഘടകകക്ഷികൾക്കും പ്രാധാന്യം നൽകുന്നതിൻ്റെ ഭാഗമായി 4 കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ ആയിരിക്കും മന്ത്രി സ്ഥാനം നൽകുക.സ്‌പീക്കർ  സ്‌ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ  സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോൺഗ്രസ്‌ എമ്മിനാണ്‌.