കുവൈത്തിൽ വീണ്ടും മന്ത്രിസഭാ പുനസംഘടന

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും  മന്ത്രിസഭ  പുന:സംഘടന.  ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ചെയർമാനും സർക്കാർ വക്താവുമായ അൽ-മെസ്രെം   ആണ് ഇക്കാര്യം അറിയിച്ചത്. ഡോ. മുഹമ്മദ് അൽ-ഫാരെസിനെ ഉപപ്രധാനമന്ത്രി, എണ്ണ , കാബിനറ്റ് കാര്യ സഹമന്ത്രിയുമായി  നിയമിച്ചു. ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. അലി അൽ മൂസയ്ക്ക് പൊതുമരാമത്ത്  വൈദ്യുതി, ജല മന്ത്രാലയ ചുമതല നൽകി.  ദേശീയ കാര്യ , യുവജനകാര്യ സഹമന്ത്രിയായി മുഹമ്മദ് അൽ റാജിയെയും നിയമിച്ചു.