കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ആരോഗ്യ മന്ത്രാലയം ഞായറാഴ്ച നൽകുന്ന റിപ്പോർട്ട്ൻ്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം എന്ന് പ്രാദേശിക ദിനപത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.
ഈദ് പ്രാർത്ഥനകൾ സ്ക്വയറുകളിലോ പള്ളികളിലോ അനുവദിക്കണമോ , ഒഴിവാക്കണമോ എന്നത്് സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും . ഈദിൻ്റെ ആദ്യദിവസങ്ങളിൽ അറവുശാലകളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കുന്നതിനായിി പ്രത്യേക സംവിധാനം ഒരുക്കുന്നത്് സംബന്ധിച്ചും ചർച്ച ചെയ്യും.
റെസ്റ്റോറന്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, എന്നിവ പൂർണമായി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നത് ചർച്ച ചെയ്യും , അല്ലാത്തപക്ഷം ഇവ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി പ്രത്യേക സമയം നിശ്ചയിക്കുന്നതും പരിഗണിക്കും.