കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യു നിയമംലംഘിച്ച് പ്രവർത്തിച്ച രണ്ട് കഫേകൾ അടച്ചു. ഖുറൈൻ മാർക്കറ്റിനുള്ളിലെ രണ്ട് കഫേകളാണ് മുബാറക് അൽ കബീർ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും, കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരുമായി ചേർന്ന് നടത്തിിിയ പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
ഉപഭോക്താക്കൾക്ക് ഈ കഫെകൾ നിയമംലംഘിച്ച് ശീഷ് സംവിധാനമൊരുക്കി നൽകുകയായിരുന്നു . കഫേകളിലെ കവാടങ്ങൾ അടച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെെെ ശ്രദ്ധയിൽ പെടാത്ത രീതിയിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. കഫേയിൽ ഉണ്ടായിരുന്ന്ന ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി .