പോരാട്ടം കഴിയുന്നതിന് മുൻപ് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതാണ് മോദിയുടെ തന്ത്രം. കോവിഡിലും അതുണ്ടായി. എന്നാൽ പാതിവഴിയിലെ പ്രഖ്യാപനം വലിയ തിരിച്ചടിയാവുകയാണ്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ പ്രാണവായുപോലും രാജ്യത്ത് അവശ്യത്തിന് ലഭ്യമല്ല. ആരോഗ്യ സംവിധാനം താറുമാറായി. മോദിയുടെ മോഡൽ ഗുജറാത്തിൽ ആംബുലൻസുകൾ രോഗികളുമായി ആശുപത്രികൾക്ക് മുൻപിൽ മണിക്കൂറുകൾ കാത്തു കെട്ടി കിടക്കുന്നു.
രണ്ടാം തരംഗം ഉണ്ടാകുമെന്ന ചിന്ത പോലും സർക്കാരിനില്ലായിരുന്നുവെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. എല്ലാം ശുഭമെന്നെഴുതി ബംഗാളിൽ സുവർണ്ണ ബംഗാൾ പണിയാൻ പോയ നരേന്ദ്ര മോദിക്ക് കട്ട പണി നൽകിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ . #Resignmodi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ഒന്നാം സ്ഥാനം കയ്യടക്കി. പ്രമുഖർ ഹാഷ്ടാഗിൽ മോദിക്കെതിരെ വിമർശന ശരങ്ങൾ അയയ്ക്കുന്നു. ഇന്ത്യ പരാജയപ്പെട്ടതിൻ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരയുന്ന
“ബോൽസിനാരോ ” നിമിഷത്തിന് വേണ്ടി ആവേശപൂർവം കാത്തിരിക്കുന്നുവെന്നാണ് സാമൂഹ്യ പ്രവർത്തകനായ ഹൻസ് രാജ് മീണയുടെ പരിഹാസം. മരണത്തിന്റെ വ്യാപാരിയെന്നാണ് കവിയത്രി മീനാ കന്തസ്വാമിയുടെ പ്രതികരണം.