കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലെ ബാങ്കിങ് മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനുമായി ആരോഗ്യമന്ത്രാലയം. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഞായറാഴ്ച പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം ബാങ്ക് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിൽ , മഹാമാരിയെ നേരിടാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ സംയുക്ത സംരംഭം എന്ന്ബാങ്ക് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ഉപയോഗിച്ച് പള്ളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും , പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന വിവിധ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വരെയും വാക്സിനേഷൻ ക്യാമ്പയിൻ്റെ ഭാഗമാകുന്നുണ്ട്.