കുവൈത്തിൽ ഇന്ന് മുതൽ റസ്റ്റൊറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

0
25

കുവൈത്ത് സിറ്റി:  ഇന്ന് മുതല്‍ കുവൈത്തിൽ ജനങ്ങൾക്ക് റസ്റ്റൊറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.  രാവിലെ അഞ്ചു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്ക് ശേഷം നിബന്ധനകള്‍ക്ക് പാലിച്ചുകൊണ്ട് പാര്‍സല്‍ സേവനങ്ങൾ തുടരാം.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന നിർദ്ദേശത്തോട് കൂടിയാണ്  കൊവിഡ് കാര്യങ്ങള്‍ക്കായുള്ള ഉന്നതതല കമ്മിറ്റി അനുവാദം നല്‍കിയതെന്ന്  കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ഭക്ഷണശാലകളിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ  സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്കു മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന് അറിയിച്ചിട്ടുണ്ട് . അതോടൊപ്പം വ്യക്തികളുമായുള്ള  സമ്പർക്കം കുറയ്ക്കുന്നതിനായി  പണം നേരിട്ട് നൽകുന്നതിന് പകരം ഓൺലൈനായി പെയ്മെൻറ് നടത്തണമെന്നാണ് നിർദേശം. അതോടൊപ്പം റസ്‌റ്റൊറന്റ്, കഫേ ജീവനക്കാരുടെ ആരോഗ്യം എല്ലാ ദിവസവും പരിശോധിച്ച് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.