ഇന്ത്യൻ വംശജനായ മയക്കുമരുന്ന് വില്പനക്കാരന് വധശിക്ഷ

0
22

കുവൈത്ത് സിറ്റി: ജഡ്ജി അബ്ദുല്ല അൽ ഒത്മാൻ അധ്യക്ഷനായ ക്രിമിനൽ കോടതി ഇന്ത്യൻ വംശജനായ മയക്കുമരുന്ന് ഇടപാടുകാരനെ വധശിക്ഷക്ക് വിധിച്ചു.പ്രതി നൈലോൺ ബാഗുകളിൽ മയക്കുമരുന്ന് പൊതിഞ്ഞ് വിവിധ സ്ഥലങ്ങളിൽ വയ്ക്കുകയും സൈറ്റിന്റെ സ്ഥാനം ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി അയയ്ക്കുകയും ചെയ്യുമായിരുന്നു.ഒരു ബാങ്ക് ലിങ്ക് വഴിയാണ് ഇടപാടുകാരിൽ പണം സ്വീകരിച്ചിരുന്നത് അതിനാൽ. അതിനാൽ തന്നെ ഏറെ നാൾ പിടിക്കപ്പെട്ടതുമില്ല.
വർഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്ന പ്രതിയെ സംബന്ധിച്ച് ച്ച രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിലെ ചില തെളിവുകളിൽ ലഭിക്കുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് നൂതന രീതിയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന വിവരം വെളിച്ചത്തുവന്നത്, നവീന രീതിയിൽ 50 തവണ വിൽപ്പന നടത്തിയതായി കണ്ടെത്തി.തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയനാക്കി