പാലസ്തീനികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു നടത്തിയ  കാർ റാലി സുരക്ഷാ സേന തടഞ്ഞു

0
28

കുവൈത്ത് സിറ്റി:  സയണിസ്റ്റ് അധിനിവേശ സേനയുടെ മുന്നിൽ അചഞ്ചലത പാലിക്കുന്ന പാലസ്തീനികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കുവൈത്തിൽ നടത്തിയ  കാർ റാലി സുരക്ഷാ സേന ഇടപെട്ട് തടഞ്ഞു. അമേരിക്കൻ യൂണിവേഴ്‌സിറ്റി പരിസരത്തുനിന്ന് ആരംഭിച്ച്  അറേബ്യൻ ഗൾഫ് സ്ട്രീറ്റിലൂടെ  അൽ-ഇറാഡ സ്‌ക്വയറിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരുന്നു കാർ റാലി സംഘടിപ്പിച്ചിരുന്നത്. എന്നാൽ സംഘാടകർ ബന്ധപ്പെട്ട  അധികൃതരിൽ നിന്നും അനുമതി വാങ്ങിയിരുന്നില്ല. തുടർന്ന് ഒത്തുചേരൽ തടയുന്നതിനായി അമേരിക്കൻ മന്ത്രാലയത്തിനും മറീന മാളിനും എതിർവശത്തുള്ള കടൽത്തീരങ്ങൾ ആഭ്യന്തര മന്ത്രാലയം അടച്ചു. മാർച്ചിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിന് നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു .

അതിനിവേശ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങളെയും പലസ്തീൻ ജനതയ്‌ക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തൽ  നടപടികളെയും അപലപിച്ചുകൊണ്ടായിരുന്നു റാലി സംഘടിപ്പിച്ചത് .