കുവൈത്തിൽ കാർ തകർത്ത് പണം മോഷ്ടിച്ചതായി പരാതി

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർത്തിയിട്ടിരുന്ന കാറിൽ ചില്ലുകൾ അടിച്ചു തകർത്തു വണ്ടിക്ക് അകത്തുനിന്നും 2000 ദിനാർ കവർന്നതായി പരാതി. ഈജിപ്ത് സ്വദേശിയാണ് ശുവൈഖ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ഒരു മസ്ജിദിന് സമീപം കാർ പാർക്ക് ചെയ്‌ത് തിരിച്ചെത്തിയപ്പോൾ തന്റെ ജനൽ ചില്ലുകൾ തകർത്ത് ഔദ്യോഗിക പേപ്പറുകളും 2000 രൂപയും മോഷ്ടിക്കപ്പെട്ടതായി കണ്ടതായാണ് ഇയാൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.