എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുത്തു

0
37

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്കുമേൽ സമ്മർദ്ദം ചെലുത്തി എന്ന കുറ്റത്തിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു എഫ്ഐആർ രജിസ്റർ ചെയ്തു. ഗൂഢാലോചന അടക്കമുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ രജിസ്റർ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കുന്ന കാണിച്ച് നായരുടെ സന്ദേശം പുറത്തുവന്നിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് . ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച 2 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായും ഈ മൊഴികളിൽ പറഞ്ഞിരുന്നു.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. ഇതിനെ തുടർന്നായിരുന്നു കേസെടുത്തത്. സമാനമായ ആരോപണം ഉന്നയിച്ച സന്ദീപ്നായരുടെ കത്തിലും കേസെടുക്കും.
എഫ്ഐആർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അതേസമയം തങ്ങൾ അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ ഡയറക്ടറേറ്റ് നീക്കം ആരംഭിച്ചിട്ടുണ്ട്.