CBSE പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം; 10, 11 ക്ലാസ്സുകളിലെ മാർക്കുകൾ കൂടെ പരിഗണിക്കും

0
29

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കേന്ദ്ര സർക്കാരിനു വേണ്ടി ജനറൽ കെ കെ വേണുഗോപാൽ ആണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം. പരീക്ഷ ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.

അന്തിമഫലം തയ്യാറാക്കുന്നതിനായി 10,11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും മാർക്കുകൾ പരിഗണിക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക.
അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ തയ്യാറാക്കിയ ഫോര്‍മുലയാണ് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ചത്