സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ – സിബിഎസ്ഇ ക്ലാസ് പന്ത്രണ്ടാം ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37% കുട്ടികള്‍ വിജയിച്ചു. കേന്ദ്രീയവിദ്യാലയങ്ങളില്‍ 100 ശതമാനമാണ് വിജയം
സിബിഎസ്ഇ വ്യത്യസ്ത ദിവസങ്ങളിലാണ് മുൻകാലങ്ങളിൽ ക്ലാസ് 10, ക്ലാസ് 12 ബോര്‍ഡ് ഫലങ്ങള്‍ പുറത്തിറക്കുന്നത് എന്നാല്‍ കോവിഡ് കാലത്ത് പരീക്ഷ നടത്താനാവാത്തതിനാല്‍ പ്രത്യേക മൂല്യനിര്‍ണ്ണയ രീതിവഴിയാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്് . മൂന്ന് വര്‍ഷത്തെ പ്രകടന മികവിന്‍റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 10ാം ക്ലാസിലെ അഞ്ച് പ്രധാന വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരിയെടുക്കും. 10ലെ മാര്‍ക്കിന് 30 ശതമാനം വേയിറ്റേജ്. പതിനൊന്നാം ക്ലാസ് വാര്‍ഷിക പരീക്ഷയിലെ തിയറിയുടെ മാര്‍ക്ക് പരിഗണിക്കും. 30 ശതമാനം തന്നെ വേയിറ്റേജ്. പന്ത്രണ്ടാം ക്ലാസിലെ യൂണിറ്റ് ടെസ്റ്റുകള്‍, ടേം പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. വേയിറ്റേജ് 40 ശതമാനം. മൂല്യനിര്‍ണയത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പരീക്ഷയെഴുതി സ്കോര്‍ മെച്ചപ്പെടുത്താം.
cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം