ഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കായുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മെയ് 13 നും 16 നും ഇടയിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളുമാണ് പുനക്രമീകരിിച്ചത്, ഈദ് അൽ ഫിത്തറിനുള്ള ഈ തീയതികളിൽ ഏതെങ്കിലും ആയേക്കോം എന്ന സാഹചര്യത്തിലാണ് ഇത്.
പത്താം ക്ലാസ്സുകാർക്ക് മെയ് 15-ന് നടത്താനിരുന്ന സയൻസ് പരീക്ഷ മെയ് 21-നും, മെയ് 21-ന് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന കണക്ക് പരീക്ഷ ജൂൺ 2-നും മാറ്റപ്പെടും. കൂടാതെ, ജൂൺ 2-ന് നടക്കാനിരിക്കുന്ന അറബി, സംസ്‌കൃതം പരീക്ഷകൾ ജൂൺ 3-നും നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് കാർക്ക് മെയ് 13 ന് നടത്തേണ്ടിയിരുന്ന ഫിസിക്സ് പരീക്ഷ ജൂൺ 8 ലേക്ക് മാറ്റി. ജൂൺ 8 ന് നടക്കാനിരിക്കുന്ന ദേശീയ കേഡറ്റ് കോർപ്സ്, മാർക്കറ്റിംഗ്, ജിയോസ്പേഷ്യൽ ടെക്നോളജി പരീക്ഷകൾ ജൂൺ 12 ലേക്കും മാറ്റി നിശ്ചയിച്ചു.
കണക്ക് പ്രയോഗിക കണക്ക് പരീക്ഷകൾ മെയ് 31 നും ഹിന്ദി പരീക്ഷ ജൂൺ 1 നും ആയിരിക്കും. ഭൂമിശാസ്ത്രം ജൂൺ 3 നും നടക്കും.