ഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി കേന്ദ്രസർക്കാർ പിൻവലിച്ചു. പലിശനിരക്ക് കുറച്ച് നടപടി വിവാദമായതിനെത്തുടർന്നാണ് ഇത്. തുടർന്ന്
2021 ജനവരി -മാർച്ച് പാദത്തിലെ പഴയ പലിശ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു. 1974 നു ശേഷം ഏറ്റവും കുറവ് പരിശനിരക്കായിരുന്ന ഇത്.